"താലൂക്ക് ആശുപത്രിയിലെത്തിയവരുടെ ആശങ്കയകറ്റി സേവ് മണ്ണാർക്കാട്;" ഉച്ച ഭക്ഷണ വിതരണം തടസ്സമില്ലാതെ നടന്നു

മണ്ണാർക്കാട്: പണിമുടക്ക് ദിവസം ഹോട്ടലുകളെല്ലാം അവധിയായതിനാൽ ഭക്ഷണത്തിനെന്ത് ചെയ്യും എന്ന ആശങ്കയിൽ കഴിഞ്ഞവരോട് ബുധനാഴ്ചകളിൽ സേവ് മണ്ണാർക്കാടിന്റെ ഭക്ഷണവിതരണം ഉണ്ടാകാറുണ്ട് എന്ന പ്രതീക്ഷ കൈമാറിയവരുടെ വാക്ക് പാഴ്വാക്കാകാതെ സൂക്ഷിച്ച് സേവ് മണ്ണാർക്കാട് ജനകീയ കൂട്ടായ്മ. പണിമുടക്ക് ദിവസവും മുടക്കമില്ലാതെ താലൂക്ക് ആശുപത്രിയിലെ  രോഗികൾക്കും,  കൂട്ടിരിപ്പുകാർക്കും  ഉച്ചയൂണ് വിളമ്പി. പണിമുടക്കിനെക്കുറിച്ച് അറിയാതെ ടൗണിലെത്തി അകപ്പെട്ടവർക്കും കൂട്ടായ്മ പ്രവർത്തകർ ഉച്ചഭക്ഷണം കരുതിയിരുന്നു.  താലൂക്ക് ആശുപത്രിയിൽ എല്ലാ ബുധനാഴ്ചകളിലും രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും  സേവ് മണ്ണാർക്കാടിന്റെ നേതൃത്വത്തിൽ സൗജന്യ ഉച്ച ഭക്ഷണംവിതരണം ചെയ്യുന്നുണ്ട്. കൂടാതെ ഹര്‍ത്താല്‍ പോലുള്ള ദിനങ്ങളിലും താലൂക്ക് ആശുപത്രിയിൽ ഭക്ഷണവിതരണം നടത്താറുണ്ട്.  സുമനസ്സുകളുടെ സഹായത്തോടെയാണ് സേവ് മണ്ണാർക്കാട് ഈ പദ്ധതി നടപ്പാക്കി വരുന്നത്. ഇന്നത്തെ ഉച്ചഭക്ഷണ വിതരണത്തിന് സേവ് മണ്ണാർക്കാട് ഫുഡ് കൺവീനർ റംഷാദ്, വൈസ് ചെയർമാൻമാരായ നഷീദ് പിലാക്കൽ, ഷൗക്കത്ത് പ്രവർത്തകസമിതി അംഗം സിന്ധു മനോജ് എന്നിവർ നേതൃത്വം നൽകി
Previous Post Next Post

نموذج الاتصال