കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്


മണ്ണാർക്കാട്: ചങ്ങലീരി റോഡിൽ കാട്ടുപന്നി കുറുകെ ചാടി അപകടം. പറമ്പുള്ളി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായി ബൈക്ക് മറിയുകയായിരുന്നു. അപകടത്തിൽ  ചങ്ങലീരി കുനിവരമ്പ് സ്വദേശി യദു കൃഷ്ണനാണ് പരിക്കേറ്റത്. 

ഇയാളെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പ് പെരിമ്പടാരിയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായി ഓട്ടോ മറിഞ്ഞ് ഓട്ടോഡ്രൈവർക്ക് പരിക്കേറ്റിരുന്നു

Post a Comment

Previous Post Next Post