മണ്ണാർക്കാട്: 2024 - 2025 സാമ്പത്തിക വർഷത്തിൽ മണ്ണാർക്കാട് അസംബ്ലി നിയോജകമണ്ഡലത്തിലെ താഴെ കൊടുത്തിട്ടുള്ള പ്രവർത്തികൾ നടപ്പിലാക്കുന്നതിന് മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ദീൻ ആറുകോടി രൂപയുടെ വികസന ഫണ്ട് അനുവദിച്ചു. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, മണ്ഡലത്തിലുടനീളം മണ്ണാർക്കാട് നിലാവ് പദ്ധതിയുടെ ഭാഗമായ തെരുവ് വിളക്കുകൾ സ്ഥാപിക്കുക, സ്കൂൾ ബസ്,സ്കൂൾ കമ്പ്യൂട്ടർവൽക്കരണം എന്നിവയ്ക്കാണ് തുക വകയിരുത്തിയിട്ടുള്ളത്...
ഗ്രാമീണ റോഡുകൾ
1. പെരിഞ്ചോളം കെ എച്ച് എസ് സി കോളനി കണക്ഷൻ റോഡ്( വാർഡ് 5-മണ്ണാർക്കാട് മുൻസിപ്പാലിറ്റി)-35ലക്ഷം
2. കൈക്കോട്ടും പള്ളിയാല്‍ റോഡ്( വാർഡ്-12 തെങ്കര ഗ്രാമപഞ്ചായത്ത്) 15ലക്ഷം
3. മുണ്ടക്കുന്ന് കൈരളി റോഡ്( വാർഡ് 4-അലനല്ലൂർ ഗ്രാമപഞ്ചായത്ത് ) 25ലക്ഷം
4. അലനല്ലൂർ എസ്റ്റേറ്റ് പടി പാങ്ങയിൽ റോഡ് (വാർഡ് 13 അലനല്ലൂർ ഗ്രാമപഞ്ചായത്ത്) 25ലക്ഷം
5. വഴങ്ങല്ലി അത്താണിപ്പടി പൂളപ്പടി റോഡ് (വാർഡ് 13 അലനല്ലൂർ) 15ലക്ഷം
6. നമ്പിയം കുന്ന് പോത്തോഴിക്കാവ് ശിവക്ഷേത്രം റോഡ്(വാർഡ് 29 മണ്ണാർക്കാട് മുൻസിപ്പാലിറ്റി) 22ലക്ഷം
7. കൊടക്കാട് ആമേംകുന്ന് വടശ്ശേരിപ്പുറം റോഡ് (വാർഡ് 13 കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്) 25ലക്ഷം
8. കോതാളം ചോല കൂമഞ്ചിരിക്കുന്ന് റോഡ് (വാർഡ് 16-കോട്ടോപ്പാടം) 25ലക്ഷം
9. മുതലക്കുളം പുഞ്ചക്കോട് പാറമ്മേൽ പള്ളി റോഡ്(വാർഡ്14 തെങ്കര ഗ്രാമപഞ്ചായത്ത്) 25ലക്ഷം
10. ധോണിഗുണ്ട് ദുണ്ടൂർ റോഡ്(വാർഡ് 14,15,16,17) അഗളി ഗ്രാമപഞ്ചായത്ത്) 20ലക്ഷം
11. മോതിക്കൽ റോഡ്(വാർഡ് 10കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത്) 10ലക്ഷം
12. ചങ്ങലീരി ഓഡിറ്റോറിയം "U"റോഡ് (വാർഡ് 12-കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത്) 10ലക്ഷം
13. നൂറുകണ്ടൻ കുളമ്പ് റോഡ്(വാർഡ് 14-കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത്)10ലക്ഷം
14. പൊരുന്നിക്കോട് ക്രംബ് റോഡ്(വാർഡ് 9-കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത്)10ലക്ഷം
15. ഒസത്തിയൂർ നെല്ലിയറ കൽവർട്ടും റോഡും(വാർഡ് 3 അഗളി ഗ്രാമപഞ്ചായത്ത്) 30ലക്ഷം
16. പൊൻപാറ ചോലമണ്ണ് റോഡ്(വാർഡ് 1,2-അലനല്ലൂർ ഗ്രാമപഞ്ചായത്ത്) 25ലക്ഷം
17. തിരുവിഴാംകുന്ന് മുറിയക്കണ്ണി റോഡ്(വാർഡ് 22-കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്)-25ലക്ഷം
18. കുറവമ്പാടി പുലിയറ റോഡ്(വാർഡ് 13-അഗളി ഗ്രാമപഞ്ചായത്ത് ) 20 ലക്ഷം
19. "U"റോഡ് (വാർഡ് 27മണ്ണാർക്കാട് മുൻസിപ്പാലിറ്റി)18ലക്ഷം
20. കെ പി മൊയ്തീൻകുട്ടി സാഹിബ് റോഡ് (വാർഡ് 5-കുമരംപുത്തൂർ) 12.5 ലക്ഷം
21. പുഞ്ചക്കോട് കനാൽ ലിങ്ക് റോഡ് കൽവർട്ട് നിർമ്മാണം (വാർഡ് 14-തെങ്കര ഗ്രാമപഞ്ചായത്ത് )3ലക്ഷം
22. കൊമ്പം നെല്ലിക്കുന്ന് റോഡ് (വാർഡ് 11-കോട്ടോപ്പാടം) 8.5 ലക്ഷം
23. പള്ളിക്കുന്ന് ഗ്രൗണ്ട് നായാടി കോളനി വടക്കുഭാഗം റോഡ് (വാർഡ് 16കുമരംപുത്തൂർ) 10 ലക്ഷം
സ്കൂൾ ബസ്
എടത്തനാട്ടുകര ജി ഒ എച്ച് എസ് എസ് ന് സ്കൂൾ ബസ് വാങ്ങിക്കുന്നതിന് -25 ലക്ഷം രൂപ
ഹൈമാസ്റ്റ് ലൈറ്റുകൾ തെങ്കര ഗ്രാമപഞ്ചായത്ത്
1. കൈതച്ചിറ ക്രിസ്തുജ്യോതി ചർച്ച് പരിസരം
2. മണലടി സെന്റർ
3. പറശ്ശീരി സെന്റർ
അലനല്ലൂർ ഗ്രാമപഞ്ചായത്ത്
4. പാലക്കാഴി സെന്റർ
5. കൊന്നാരം ജുമാ മസ്ജിദ് പരിസരം
6. എടത്തനാട്ടുകര കൊടിയംകുന്ന് ശ്രീ കരുമനപ്പൻകാവ് ക്ഷേത്ര പരിസരം
7. ചളവ ശ്രീ പൂവ്വത്തിങ്ങൽ ദുർഗ്ഗാ ഭഗവതി ക്ഷേത്ര പരിസരം
കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്
8. 55ആം മൈൽ ജംഗ്ഷൻ
9. കുണ്ട്ലക്കാട്
10. കണ്ടമംഗലം ക്രിസ്തുരാജ ചർച്ച് പരിസരം
11. വടശ്ശേരിപ്പുറം ഷെയ്ക്ക് അഹമ്മദ് ഹാജി മെമ്മോറിയൽ ഗവൺമെന്റ് ഹൈസ്കൂൾ പരിസരം
കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത്
12. പയ്യനെടം ഏനാനിമംഗലം ശിവക്ഷേത്ര പരിസരം
13. താഴെ അരിയൂർ പിലാപ്പടി ജുമാ മസ്ജിദ് പരിസരം
14. ചങ്ങലീരി സി എച്ച് മിനി സ്റ്റേഡിയം
മണ്ണാർക്കാട് മുൻസിപ്പാലിറ്റി
15. മുക്കണ്ണം ആയുർവേദ ഹോസ്പിറ്റൽ മുൻവശം
16. തെന്നാരി സെന്റർ
17. വടക്കുമണ്ണം ജുമാ മസ്ജിദ് പരിസരം
മിനിമാസ്റ്റ് ലൈറ്റുകൾ
അട്ടപ്പാടി
1. പല്ലിയറ
2. ഗൂളിക്കടവ് ഗണപതി കോവിൽ പരിസരം
3. മേലെ ഗൂളിക്കടവ് പച്ചക്കറി മാർക്കറ്റ് പരിസരം
4. കൊല്ലങ്കടവ് ഊര്
5. ഭൂതിവഴി
6. ഊഞ്ചാമരംമേട് പമ്പ് ഹൗസ് പ്രദേശം
തെങ്കര ഗ്രാമപഞ്ചായത്ത്
7. മാസപ്പറമ്പ് സെന്റർ
അലനല്ലൂർ ഗ്രാമപഞ്ചായത്ത്
8. അലനല്ലൂർ അരിയക്കുണ്ട് ജംഗ്ഷൻ
9. കാളമ്പാറ ജുമാമസ്ജിദ് പരിസരം
കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്
10. പുറ്റാനിക്കാട് ശ്രീ മാമ്പറ്റ ശിവക്ഷേത്ര പരിസരം
11. കച്ചേരിപ്പറമ്പ് കുന്നശ്ശേരി മെയിൻ സെന്റർ
കുമരംപുത്തൂർ
12. പയ്യനെടം കിണറുംപടി സെന്റർ
മണ്ണാർക്കാട് മുൻസിപ്പാലിറ്റി
13. മുണ്ടേക്കരാട് സ്കൂൾ റോഡ്
14. കുന്തിപ്പുഴ ജുമാമസ്ജിദ് പരിസരം
15. മണ്ണാർക്കാട് ഹോസ്പിറ്റൽ ജംഗ്ഷൻ രജിസ്റ്റർ ഓഫീസ് റോഡ്
കമ്പ്യൂട്ടർവൽക്കരണം
തിരുവിഴാംകുന്ന് എ എം എൽ പി സ്കൂളിന് കമ്പ്യൂട്ടർ വാങ്ങുന്നതിന് - 1 ലക്ഷം
എന്നീ പദ്ധതികൾക്കായി 6 കോടി രൂപയാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്