മണ്ണാർക്കാട്: കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൂവക്കോടൻ ലിയാകത്തലി (38) ആണ് മരിച്ചത്. മണലടി കാട്ടിലപാടത്ത് നിന്നും ഇന്നലെ വൈകീട്ട് 7 മണി മുതലാണ് ലിയാക്കത്തലിയെ കാണാതായത്. ഇദ്ദേഹത്തിന് വേണ്ടിയുളള തിരച്ചിൽ തുടരുന്നതിനിടെ പുഞ്ചക്കോട് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.