നഗരസഭ ചെയർമാന്റെ അടിയന്തിര ഇടപെടൽ പോത്തോഴിക്കാവിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ മിഴി തുറന്നു

മണ്ണാർക്കാട്: നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീറിന്റെ അടിന്തിര ഇടപെടൽ പോത്തോഴിക്കാവ് അമ്പലത്തിന്റെ മുന്നിൽ  സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും പ്രവർത്തനക്ഷമമായി.  മണ്ണാർക്കാട് എംഎൽഎയുടെ പ്രവർത്തന  ഫണ്ടുപയോഗിച്ച് അഞ്ച് വർഷങ്ങൾക്ക് മുമ്പാണ്  പോത്തോഴിക്കാവ് അമ്പലത്തിന്റെ മുന്നിൽ  ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ലൈറ്റ് സ്ഥാപിച്ചതിന് ശേഷമുള്ള ആദ്യ 5 വർഷം എംഎൽഎ ഓഫീസാണ് അതിന്റെ മെയ്ന്റനൻസ് വർക്ക് ചെയ്തത്, ആദ്യ അഞ്ചു വർഷങ്ങൾ മുടക്കമില്ലാതെ മെയിന്റനൻസ് വർക്ക് നടന്നിരുന്ന ഹൈമാസ്റ്റ് ലൈറ്റ് അഞ്ച് വർഷ കാലാവധി കഴിഞ്ഞപ്പോൾ മെയിന്റനൻസ് വർക്ക് നടക്കാതിരുന്നതിനെ തുടർന്ന് മിഴി അടയുകയായിരുന്നു.  അഞ്ച് വർഷ കാലാവധി കഴിഞ്ഞാൽ മെയിന്റനൻസ് വർക്ക് തുടരേണ്ടത് മുൻസിപ്പാലിറ്റിയുടെ ഉത്തരവാദിത്തമാണ്. ഇലക്ഷൻ പെരുമാറ്റ ചട്ടം നിലനിന്നത് കൊണ്ടും, അഞ്ച് വർഷം പൂർത്തിയായ എല്ലാ ഹൈമാസ്റ്റ് ലൈറ്റുകളും മെയ്ന്റനൻസ് വർക്ക് ചെയ്യുന്നതിനനുകൂലമായി നഗരസഭ കൗൺസിൽ തീരുമാനമെടുത്തിട്ടും. ജില്ലാ ആസൂത്രണ സമിതി അപ്രൂവൽ ആക്കുന്നതിനുള്ള കാലതാമസം കൊണ്ടും പ്രവർത്തനക്ഷമമല്ലാത്ത ലൈറ്റുകളുടെ മെയ്ന്റനൻസ് വർക്ക് നടക്കാതെ  നീണ്ടു പോയി. പോത്തോഴിക്കാവിലെ ഹൈമാസ്റ്റ് ലൈറ്റ് പെട്ടെന്ന് നേരെയാക്കണമെന്ന് പോത്തോഴിക്കാവ് കൂട്ടായ്മ പരാതി നൽകിയിരുന്നു.

അമ്പലത്തിന്റെ മുന്നിലെ രാത്രി ലൈറ്റിന്റെ അഭാവത്തിൽ  ഭക്തജനങ്ങൾക്ക്  ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതും . പുഴയുടെ അടുത്താണ് ഈ പ്രദേശമെന്നതിനാൽ  പാമ്പു പോലെയുള്ള ഇഴജന്തുക്കളുടെ ശല്യവും, തെരുവുനായ്ക്കളുടെ ശല്ല്യവും അതിന് പുറമേ മയക്കുമരുന്ന് പോലുള്ള ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാനായി സാമൂഹ്യവിരുദ്ധർ  രാത്രി 10 മണിക്ക് ശേഷം ഇവിടെ ഒത്തുകൂടുന്നതായുമുള്ള വിവരം മണ്ണാർക്കാട് ഓൺലൈൻ ന്യൂസും നഗരസഭ ചെയർമാന്റെ ശ്രദ്ധയിൽ പെടുത്തി, അദ്ധേഹത്തിന് അതിന്റെ ഗൗരവം മനസിലായതിനെ തുടർന്ന് നഗരസഭ ചെയർമാൻ സ്വന്തം നിലയ്ക്ക് തന്നെ അത് ശരിയാക്കുകയായിരുന്നു. കൂടാതെ മുൻസിപ്പാലിറ്റിയിലെ അഞ്ച് വർഷം പൂർത്തിയായ പ്രവർത്തിക്കാത്ത മുഴുവൻ ലൈറ്റുകളും പ്രവർത്തനക്ഷമമാക്കുന്നതിന് വേണ്ടിയുള്ള ടെണ്ടർ വിളിച്ചിട്ടുണ്ടെന്നും അദ്ധേഹം പറഞ്ഞു. വൈകാതെ തന്നെ കാര്യങ്ങൾ പൂർത്തിയാക്കി അതെല്ലാം റിപ്പയർ ചെയ്തു കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. 


നഗരസഭാ ചെയർമാനോട്  നന്ദി പറഞ്ഞ് പോത്തോഴിക്കാവ് കൂട്ടായ്മ

പോത്തോഴിക്കാവിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രവർത്തനം സാങ്കേതിക കാരണങ്ങളാൽ നിലച്ചപ്പോൾ, പരിപാലന ജോലികൾ നീണ്ടുപോയി. ഈ പ്രശ്നം പോത്തോഴിക്കാവ് കൂട്ടായ്മ നഗരസഭാ ചെയർമാൻ ശ്രീ ഫായിദ ബഷീറിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. സർക്കാർ തലത്തിൽ പരിപാലനത്തിന് അനുമതി ലഭിക്കാൻ സമയം വൈകുമെന്ന് അറിയിച്ചതിനാൽ, ശ്രീ ഫായിദ ബഷീർ തന്റെ ഉത്തരവാദിത്വത്തിൽ ഹൈമാസ്റ്റ് ലൈറ്റ് ശരിയാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും സംരക്ഷണം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ശ്രമഫലമായി, ഹൈമാസ്റ്റ് ലൈറ്റ് പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ, പോത്തോഴിക്കാവ് കൂട്ടായ്മ അദ്ദേഹത്തിനോടുള്ള പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു
Previous Post Next Post

نموذج الاتصال