സൈക്കിള്‍ വാങ്ങാനായി കൂട്ടിവെച്ച കുടുക്കയിലെ സമ്പാദ്യം വയനാടിനേകി അഞ്ചാം ക്ലാസുകാരി ലയ

പാലക്കാട്: സൈക്കിള്‍ വാങ്ങാനായി ഒരു വര്‍ഷം കുടുക്കയില്‍ കൂട്ടിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അഞ്ചാം ക്ലാസുകാരി ലയ ബിനേഷ്. അച്ഛനും അമ്മയ്ക്കുമൊപ്പം കലക്ടറേറ്റിലെത്തിയാണ് തുക കൈമാറിയത്. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ ജില്ല കലക്ടര്‍ ഡോ.എസ്.ചിത്ര ഏറ്റുവാങ്ങി.

വാര്‍ത്തകളില്‍ വയനാടിലെ മനുഷ്യരുടെ ദുരിതം കണ്ടാണ് തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ലയ തീരുമാനിച്ചത്. അപ്പൂപ്പന്‍ സൈക്കിള്‍ സമ്മാനിച്ചതിനാല്‍ ആ തുക കൈമാറാമെന്ന് ലയ തീരുമാനിച്ചു. അച്ഛനോടും അമ്മയോടും പറഞ്ഞപ്പോള്‍ പൂര്‍ണസമ്മതം. പിറ്റേന്ന് തന്നെ കലക്ടറേറ്റിലെത്തി മന്ത്രിക്കും ജില്ല കലക്ടര്‍ക്കും തുക കൈമാറി. ചിറ്റൂര്‍ വിജയമാത ജി.എച്ച്.എസ്്.എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ലയ. തത്തമംഗലം അയ്യമ്പതി വീട്ടില്‍ ബിനേഷിന്റെയും ശാലിനിയുടെയും മകളാണ്.
Previous Post Next Post

نموذج الاتصال