നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

മണ്ണാർക്കാട്: അട്ടപ്പാടിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ. മണ്ണാർക്കാട് സ്വദേശി മുഹമ്മദാലിയാണ് പൊലീസ് പിടിയിലായത്. പുതുതായി രജിസ്റ്റർ ചെയ്ത  കാറിൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായി വരികയായിരുന്നു ഇയാൾ.

അട്ടപ്പാടി ഗൂളിക്കടവിൽ സർവീസ് സ്റ്റേഷന് സമീപത്ത് നടന്ന വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.   പൊലീസ് കാറിൽ നിന്ന് മൂന്ന് ചാക്കുകളിലായി നിറച്ച ഹാൻസ്, പാൻപരാഗ് അടക്കമുള്ള ഉൽപന്നങ്ങളുടെ 2280 പാക്കറ്റുകൾ കണ്ടെത്തി. ഇതോടെയാണ് അറസ്റ്റ് ചെയ്തത്.  
Previous Post Next Post

نموذج الاتصال