മണ്ണാർക്കാട്: പശു കുറുകെ ചാടി ബൈക്ക് മറിഞ്ഞു സ്കൂൾ ബസ് ഡ്രൈവർ മരിച്ചു. കാഞ്ഞിരവള്ളി ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചന്ദ്രൻ (57) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യവേ വട്ടപ്പറമ്പ് എത്തിയപ്പോൾ പശു കുറുകെ ചാടി ബൈക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ മരിച്ചു. കല്ലടി ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസ് ഡ്രൈവറാണ്.