ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

മണ്ണാർക്കാട് : ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. തെങ്കര സ്വദേശികളായ കുഞ്ഞികുളം ചാമിയുടെ മകൻ കുമാരൻ (53), വനിദ്ര വീട്ടിൽ കേശവന്റെ മകൻ ഹരിദാസൻ (53) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെ ചിറക്കൽപ്പടി റോഡിൽ പാലമ്പട്ടയിൽവെച്ചായിരുന്നു അപകടം. കാഞ്ഞിരപ്പുഴ ഭാഗത്തുനിന്നും രോഗിയുമായി വട്ടമ്പലത്തെ ആശുപത്രിയിലേക്ക് വരികയായിരുന്ന  ആംബുലൻസ് എതിരേ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കുമാരന് ഗുരുതരമായി പരിക്കേറ്റു. പുറകിലിരുന്ന ഹരിദാസന്റെ പരിക്ക് സാരമുള്ളതല്ല. ഇരുവരെയും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വാർത്ത കടപ്പാട് 
Previous Post Next Post

نموذج الاتصال