മണ്ണാർക്കാട്: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. ശ്രീകൃഷ്ണപുരം ആലിക്കൽ മുഹമ്മദ് അസ്ലമിനെ (22) ആണ് മണ്ണാർക്കാട് ഇൻസ്പെക്ടറുടെ ചാർജ്ജുള്ള നാട്ടുകൽ ഇൻസ്പെക്ടർ ഹബീബുള്ളയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.
എസ് ഐ അജാസുദിൻ, എ.എസ് എ മാരായ സുരേഷ് കുമാർ, സീന, വിനയൻ
സിവിൽ പോലീസ് ഓഫീസർമാരായ വിജയൻ, വിനോദ് കുമാർ, റംഷാദ് , സ്മിജേഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടി കൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു