കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

മണ്ണാർക്കാട്: പാലക്കാട് കോഴിക്കോട് ദേശീയ പാത നാട്ടുകൽ 55-ാം മൈലില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ മില്ലിലെ ജീവനക്കാരനായ തൃശൂർ ചാവക്കാട് സ്വദേശി മരിച്ചു. അണ്ണാൻതൊടിയിൽ കലംപറമ്പിൽ കുഞ്ഞാണിയുടെ വീട്ടിൽ താമസിച്ചിരിക്കുന്ന  അബുദുറഹ്മാൻ ആണ് മരിച്ചത്.  

ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുറഹ്മാനെ രക്ഷാ പ്രവർത്തകരും നാട്ടുകാരും ഉടനെ  പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . അപകടത്തെ തുടർന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.
Previous Post Next Post

نموذج الاتصال