മണ്ണാർക്കാട്: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു കൈ വിരലിനു പരിക്ക് പറ്റി വിരലിൽ കുടുങ്ങി പോയ സ്റ്റീൽ മോതിരം സുരക്ഷിതമായി അഴിച്ചു മാറ്റി മണ്ണാർക്കാട് ഫയർഫോഴ്സ് ടീം. ഇന്ന് രാവിലെയാണ് സംഭവം. കൊട്ടോപാടത്ത് ബൈക്കപകടത്തിൽ പരിക്ക് പറ്റി മദർകെയർ ഹോസ്പിറ്റലിൽ ചികിത്സതേടിയ സൈഫുദ്ധീൻ( 24 ) എന്ന യുവാവിന്റെ വിരലിൽ കുടുങ്ങി പോയ സ്റ്റീൽ മോതിരമാണ് അഴിച്ചു മാറ്റിയത്. ഹോസ്പിറ്റലിൽ നിന്ന് വിളിച്ചറിയിച്ചതിനെ തുടർന്ന് സേന എത്തി സുരക്ഷിതമായി മോതിരം കട്ട് ചെയ്തു മാറ്റുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിന്റു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷബീർ, ശ്രീജേഷ്, ഷോബിൻ ദാസ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വീഡിയോ 👇🏻
Tags
mannarkkad