മണ്ണാർക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 2 മുതൽ 5 വരെ കല്ലടിയിൽ

കുമരംപുത്തൂർ: മണ്ണാർക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം കല്ലടി ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. നവംബർ 2, 3, 4, 5 തീയതികളിലാണ് കലോത്സവം. സ്വാഗതസംഘം രൂപവത്കരിച്ചു. കല്ലടി ഹയർസെക്കൻഡറി സ്ക്കൂളിൽ വെച്ച് നടന്ന സ്വാഗതസംഘം രൂപവത്കരണയോഗം കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത്  ഉദ്ഘാടനംചെയ്തു.  കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടൻ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബൂബക്കർ, കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഫൽ തങ്ങൾ, കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഹദ് അരിയൂർ,  കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര, പഞ്ചായത്ത് അംഗങ്ങൾ, മണ്ണാർക്കാട് എസ് ഐ സുരേഷ്, കല്ലടി ഹയർസെക്കൻഡറി സ്ക്കൂൾ പിടിഎ പ്രസിഡണ്ട് വി. മനോജ്കുമാർ,  മാനേജർ കെസികെ സയ്യിദ് അലി, പ്രിൻസിപ്പാൾ ഷഫീഖ് റഹിമാൻ, ഹെഡ്മിസ്ട്രസ്സ് മിനിമോൾ.എൻ.കെ, എച്ച് എം ഫോറം കൺവീനർ. എസ്. ആർ ഹബീബുള്ള, ജോയിന്റ് കൺവീനർ സിദ്ദീഖ് പാറക്കോട്ട് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാജൻ ആമ്പാടത്ത് (ചെയർമാൻ),  എം ഷെഫീഖ് റഹിമാൻ (കൺവീനർ), അബൂബക്കർ (ട്രഷറർ)
Previous Post Next Post

نموذج الاتصال