മണ്ണാർക്കാട്: പഴേരി ഗോൾഡ് & ഡയമണ്ട്സ് റൺ മണ്ണാർക്കാട് റൺ -സീസൺ 3 യുടെ ലോഗോ പ്രകാശനം നടന്നു. ജില്ലാ ജഡ്ജി ജോമോൻ ജോൺ ലോഗോ പ്രകാശനം നിർവഹിച്ചു. സേവ് മണ്ണാർക്കാട് ജനകീയ കൂട്ടായ്മ പഴേരി ഓഡിറ്റോറിയത്തിൽ സഹനമാണ് ലഹരി എന്ന പേരിൽ സംഘടിച്ച ഇഫ്താര്‍ സംഗമത്തിൽ വെച്ചാണ് ലോഗോ പ്രകാശനം നടന്നത്. മെയ് 11ന് രാവിലെയാണ് റൺ മണ്ണാർക്കാട് റൺ. രജിസ്ട്രേഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. റൺ മണ്ണാർക്കാട് റണ്ണിന്റെ മൂന്നാം എഡിഷനാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ രണ്ട് തവണയും വൻ പങ്കാളിത്തത്തോടെ റൺ നടത്താൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് സംഘാടകരായ സേവ് മണ്ണാർക്കാട് ജനകീയ കൂട്ടായ്മ. ലഹരി മുക്ത ആരോഗ്യമുള്ള ജനത എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇത്തവണത്തെ റൺ സംഘടിപ്പിക്കുന്നത്. മൂന്നാം എഡിഷന് റൺ ടുഗെദർ ഗ്രോ ടു ഗെദർ എന്ന ക്യാപ്ഷനാണ് നൽകിയിരിക്കുന്നത്. പുരുഷൻമാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കുമായി 10 കി.മീ. ഫാമിലി റൺ 5 കി.മീ. എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. റജിസ്ട്രേഷന് ബന്ധപ്പെടേണ്ട നംബറുകൾ 9447091417, 9895167429
ഇഫ്താർ സംഗമം മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സേവ് മണ്ണാർക്കാട് ജനറൽ സെക്രട്ടറി നഷീദ് പിലാക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജി ജോമോൻ ജോൺ മുഖ്യ പ്രഭാഷണം നടത്തി. കെടിഡിസി ചെയർമാൻ പി.കെ.ശശി, സേവ് രക്ഷാധികാരിയും, MOVE ട്രഷററുമായ പഴേരി ശരീഫ് ഹാജി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ, മണ്ണാർക്കാട് ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ സി. അബ്ദുൽ ലത്തീഫ്, മണ്ണാർക്കാട് നഗരസഭ സെക്രട്ടറി സതീഷ് കുമാർ, സിപിഐഎം ഏരിയ സെക്രട്ടറി നാരായണൻകുട്ടി കരിമ്പ, INC ബ്ലോക്ക് പ്രസിഡന്റ് അസീസ് ഭീമനാട്, ഡിസിസി സെക്രട്ടറി അഹമ്മദ് അഷറഫ്, IUML മണ്ഡലം പ്രസിഡന്റ് റഷീദ് ആലായൻ, NCP മണ്ഡലം പ്രസിഡന്റ് സദക്കത്തുള്ള പടലത്ത്, സി പി ഐ നേതാവ് ഭാസ്കരൻ മുണ്ടക്കണ്ണി, നസീർ ബാബു,ഗിരീഷ് ഗുപ്ത യൂത്ത് കോൺഗ്രസ്,മുനീർ താളിയിൽ നൗഫൽ കളത്തിൽ യൂത്ത് ലീഗ്, കൗൺസിലർമാരായ കെ.മൻസൂർ, ഹംസ കുറുവണ്ണ, മുജീബ് ചോലോത്ത്,അരുൺ പാലകുറുശ്ശി , സമീർ വേളക്കാടൻ, ഇബ്രാഹീം,
തെങ്കര ഗ്രാമ പഞ്ചായത്ത് അംഗം ഉനൈസ്, സേവ് രക്ഷാധികാരി ബഷീർ കുറുവണ്ണ, അമാന ബെസ്റ്റ് ലൈഡ് സൊസൈറ്റി എം. ഡി. കെ. വി. അബ്ദുറഹ്മാൻ, സേവ് ട്രഷറർ കൃഷ്ണകുമാർ, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ ഹാദി, അസ്‌ലം അച്ചു, ജോ. സെക്രട്ടറിമാരായ ഫിറോസ് സി, ഉമ്മർ ആലിക്കൽ, ഷൌക്കത്ത്. സി, റിഫായി ജിഫ്രി, കെ പി അബ്ദുറഹ്മാൻ, മുനീർ കെ, ഫക്രുദീൻ, ജംഷീർ പി, എം. എം. ബഷീർ
MOVE പ്രതിനിധികളായ പ്രശോബ് കൃഷ്ണദാസ്, വ്യാപാരി വ്യവസായി എകോപന സമിതി തെങ്കര യൂണിറ്റ് പ്രസിഡന്റ് ഷൌക്കത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Tags
mannarkkad