സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം

മണ്ണാർക്കാട്: ചങ്ങലീരി അമ്പലവട്ടയിൽ സ്കൂൾ കുട്ടികളുമായി വന്ന  ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമാണ്  സംഭവം. സ്കൂളിൽ നിന്നും കുട്ടികളെ കൊണ്ടുവരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്. ഓട്ടോയിലുണ്ടായിരുന്ന നാല് കുട്ടികളും ഡ്രൈവറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവറേയും രണ്ട് കുട്ടികളേയും മണ്ണാർക്കാട് നേഴ്സിങ്ങ് ഹോമിലും, മറ്റു രണ്ടു പേരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവറേയും രണ്ടു കുട്ടികളെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Previous Post Next Post

نموذج الاتصال