മണ്ണാര്‍ക്കാട്: അസഭ്യം പറഞ്ഞത് തങ്ങളെയാണെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു പരിക്കേല്‍പ്പിച്ചെന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി.മണ്ണാര്‍ക്കാട് പെരിമ്പടാരി നായാടിക്കുന്ന് പാറപുറവന്‍ വീട്ടില്‍ ഷഫീന്‍ ബാദുഷ (24)യാണ് അറസ്റ്റിലായത്.കേസില്‍
അഞ്ചുപേരെ മണ്ണാര്‍ക്കാട് പോലീസ് രണ്ടുദിവസം മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. തെങ്കര കൊറ്റിയോട് വൈശ്യന്‍ വീട്ടില്‍ ഉക്കാഷ് (25) ന്റെ പരാതിയിലാണ് അറസ്റ്റ്.
ഉക്കാഷ് ബൈക്കില്‍ സഞ്ചരിക്കവെ ഫോണിലൂടെ സുഹൃത്തിനെ അസഭ്യം പറഞ്ഞു.ഈ സമയംഇതുവഴി കടന്നുപോയ യുവാക്കള്‍ ഉക്കാഷ് തങ്ങളെയാണ് അസഭ്യം പറഞ്ഞതെന്ന് തെറ്റിദ്ധരിച്ച് ബൈക്കില്‍ പിന്തുടരുകയും തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയുമായിരുന്നു.