പോക്സോ കേസിൽ അറസ്റ്റിൽ

മണ്ണാര്‍ക്കാട്: പ്രകൃതിവിരുദ്ധപീഡനം നടത്തിയെന്ന പരാതിയില്‍ തെങ്കര സ്വദേശിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പോക്‌സോകേസില്‍ അറസ്റ്റുചെയ്തു. കൊങ്ങന്‍പറമ്പില്‍ ഉണ്ണികൃഷ്ണ (49)നെയാണ് മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റുചെയ്തത്.കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരം നല്‍കി.തുടര്‍ന്ന് പോലീസെത്തി മൊഴിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ചെര്‍പ്പുളശ്ശേരി റൂറല്‍ ജില്ലാ ട്രഷറി ജീവനക്കാരനാണ് ഇദ്ദേഹമെന്ന് പോലീസ് പറഞ്ഞു.
Previous Post Next Post

نموذج الاتصال