മരം വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

തെങ്കര: റോഡരികിലെ വൈദ്യുത  ലൈനിനു കുറുകെ മരം വീണ് മണിക്കൂറുകളോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെ 9 മണി കൂടിയായിരുന്നു തത്തേങ്കലം ഭാഗത്ത് വൈദ്യുത ലൈനിന് കുറുകെ മരം വീണ് ഭാഗികമായി ഗതാഗത തടസ്സം ഉണ്ടായത്. സ്കൂൾ, ഓഫീസ് സമയമായതിനാൽ റോഡിൽ യാത്രക്കാരുടെ തിരക്കുള്ള സമയത്താണ് മരം വീണത്. ആർക്കും പരിക്കില്ല. ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ സുൽഫി ഇബ്രാഹിം ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി. ജയരാജൻ,  വി.സുരേഷ് കുമാർ , എം .എസ്. ഷബീർ , പ്രപഞ്ചൻ. ജി,  വിഷ്ണു .പി,   അഖിൽ കെ,   ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ഡ്രൈവർ എം .ആർ. രാഗിൽ ,ഹോം ഗാർഡ്അ നിൽകുമാർ.എൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടൻതന്നെ സംഭവം സ്ഥലത്തെത്തുകയും ചെയിൻ ഉപയോഗിച്ച് മരം മുറിച്ചുമാറ്റി. കെഎസ്ഇബി അധികൃതരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post