ഞാവൽപഴമെന്ന് കരുതി കാട്ടുകായ കഴിച്ചു; കോഴിക്കോട് ഒൻപതാം ക്ലാസ് വിദ്യാർഥി ആശുപത്രിയിൽ

കോഴിക്കോട്: കോഴിക്കോട് ഞാവൽ പഴമെന്ന് കരുതി കാട്ടുകായ കഴിച്ച വിദ്യാർഥി ചികിത്സയിൽ. താമരശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അഭിഷേക് ആണ് ചികിത്സയിൽ കഴിയുന്നത്. വീടിന് സമീപത്തുള്ള പറമ്പിൽനിന്നാണ് ഞാവൽപഴമെന്ന് കരുതി കാട്ടുകായ പറിച്ചുതിന്നത്. 

രണ്ടു കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. കഴിച്ചതിന് തൊട്ടുപിന്നാലെ ചുണ്ട് തടിച്ചുവരികയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് അഭിഷേകിനെ താമരശേരിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ സമാന രീതിയിൽ ഈ കാട്ടുകായ കഴിച്ച് മറ്റ് രണ്ടുകുട്ടികൾ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്തുതരം കായയാണ് എന്നതോ മറ്റു വിശദാംശങ്ങളോ ലഭ്യമല്ല.

Post a Comment

Previous Post Next Post