എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

മണ്ണാർക്കാട്: മാരക മയക്കുമരന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. പാലോട് പുത്തനങ്ങാടി നിഷാദ് (31),  പാറക്കല്ലിൽ ഷിഹാബുദ്ദീൻ (34), പാലോട് കലംപറമ്പിൽ വീട്ടിൽ മുഹമ്മദ് അജ്നാസ് എന്നിവരാണ് നാട്ടുകൽ പോലീസിന്റെ പിടിയിലായത്. 

ഇവരുടെ കൈവശത്തു നിന്നും 5.85 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു.  നാട്ടുകൽ ഇൻസ്‌പെക്ടർ  ഹബീബുള്ളയും പോലീസ് സംഘവും  പട്രോളിങിനിടയിൽ ചെത്തല്ലൂർ മുറിയക്കണ്ണി ചീരത്തടം ഭാഗത്ത്  എത്തിയപ്പോൾ  സംശയാസ്പദമായ നിലയിൽ  കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
Previous Post Next Post

نموذج الاتصال