പാലക്കാട്: കുഴൽപ്പണസംഘത്തിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കഞ്ചിക്കോട് പനങ്കാട് സ്വദേശി ഷൈജുവാണ് (ഷിജു-32) അറസ്റ്റിലായത്. ഒരാഴ്‌ച മുമ്പായിരുന്നു സംഭവം. 80 ലക്ഷം രൂപയുമായി കാർ യാത്രക്കാരനെ പാലക്കാട്ടുനിന്ന് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കാർ വരുന്ന വഴിയിൽ ദേശീയപാത പുതുശ്ശേരി പഞ്ചായത്ത് ഓഫീസിനുസമീപം തടഞ്ഞ് പണം തട്ടാൻ ഷൈജു ശ്രമിച്ചെന്നാണ് കേസ്. ഇതു മറികടന്ന് കാർ പാലക്കാട് നഗരത്തിലെത്തിയെങ്കിലും പോലീസിന്റെ പിടിയിലാകുകയായിരുന്നു. വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.