സ്ത്രീകളുടെ പേരില്‍ വായ്പയെടുത്ത് കബളിപ്പിച്ചെന്ന് പരാതി

മണ്ണാര്‍ക്കാട് : വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സ്ത്രീകളുടെ പേരില്‍ വായ്പയെടുത്ത് കബളിപ്പിച്ചെന്ന് പരാതി. മുണ്ടക്കണ്ണി സ്വദേശിനിക്കെതിരെ പ്രദേശത്തെ  ഒരു സംഘം വനിതകള്‍ മണ്ണാര്‍ക്കാട് പൊലിസില്‍ പരാതി നല്‍കി. മണ്ണാര്‍ക്കാട്ടെ വിവിധ സഹകരണസംഘങ്ങള്‍, മൈക്രോഫിനാന്‍സ് തുടങ്ങിയ ഇതരധനകാര്യസ്ഥാപനങ്ങളില്‍ നിന്നാണ് വായ്പയെടുത്തിട്ടുള്ളത്. 40ലധികം സ്ത്രീകളുടെ പേരില്‍ ഗ്രൂപ്പ് വായ്പയടക്കമാണ് എടുത്തിട്ടുള്ളത്. വായ്പാതുക കൃത്യമായി അടച്ചില്ലെന്നും പരാതിയുണ്ട്. മുണ്ടക്കണ്ണി സ്വദേശിനി വിദേശത്തേ ക്ക് കടന്നതായും പറയപ്പെടുന്നു. ഇന്നലെയാണ് ഒരുസംഘം വനിതകള്‍ ഇതു സംബന്ധിച്ച് പരാതിയുമായി പൊലിസിനെ സമീപിച്ചത്. ഇതുവരെ 12ഓളം പരാതികള്‍ ലഭിച്ചതായും കൂടുതല്‍ പേര്‍ പരാതികളുമായി എത്താന്‍ സാധ്യതയുണ്ടെന്നും പൊലിസ് അറിയിച്ചു. പരാതികള്‍ പരിശോധിച്ച് പ്രാഥമിക അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് പറഞ്ഞു.

Post a Comment

Previous Post Next Post