നിർത്തിയിട്ട കാറിന് തീപിടിച്ചു

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനു സമീപം നിർത്തിയിട്ട കാറിനു തീപിടിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. ആളപായമില്ല. ചെർപ്പുളശ്ശേരി കച്ചേരിക്കുന്ന് ഹക്കീമിന്റെ കാറാണ് കത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. പോലീസ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹായത്തോടെ തീപടരാതെ നിയന്ത്രണവിധേയമാക്കി. കോങ്ങാട്ടുനിന്ന്‌ അഗ്നിശമനസേനയും സ്ഥലത്തെത്തി.
Previous Post Next Post

نموذج الاتصال