മണ്ണാർക്കാട്: തച്ചനാട്ടുകര കുണ്ടൂർക്കുന്നിൽ റിട്ട. അധ്യാപികയെ വീടിനുള്ളിൽ തീപൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടൂർക്കുന്ന് പുല്ലാനിവട്ട ഐശ്വര്യനിവാസിൽ പാറുക്കുട്ടി (75) ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. തൊട്ടടുത്തു താമസിക്കുന്ന പാറുക്കുട്ടിയുടെ സഹോദരിയുടെ മരുമകൾ വീട്ടിലന്വേഷിച്ചെത്തിയപ്പോഴാണ്
സംഭവം കാണുന്നത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിച്ചു. വിവരമറിഞ്ഞ് നാട്ടുകൽ പൊലിസും സ്ഥലത്തെത്തി തുടർനടപടികൾ
സ്വീകരിച്ചു. വീട്ടിൽ പാറുക്കുട്ടിയും മകനും മരുമകളുമാണ് താമസം. സംഭവസമയം മകനും മരുമകളും കോങ്ങാട് ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. കുണ്ടൂർക്കുന്ന് വി.പി.എ.യു.പി. സ്ക്കൂളിലെ അധ്യാപികയായിരുന്നു മരണപ്പെട്ട പാറുക്കുട്ടി
ഭർത്താവ്: പരേതനായ ഗോവിന്ദൻകുട്ടി. മക്കൾ : വിനോദ് (ഇന്ത്യൻ ഓവർസീസ് ബാങ്ക് മണ്ണാർക്കാട് ബ്രാഞ്ച് മാനേജർ), വിനീത. മരുമക്കൾ: സുനിൽ, സൗമ്യ.
Tags
mannarkkad