ഇന്ന് വൈകീട്ട് തൃശൂരിൽ പുലികൾ ഇറങ്ങും

തൃശൂർ: ഓണാഘോഷത്തിന് സമാപനമായി ഇന്ന് തൃശൂരില്‍ പുലിക്കളി. ഏഴ് ദേശങ്ങളില്‍ നിന്നുള്ള പുലികളി സംഘങ്ങളിലെ മുന്നൂറിലേറെ പുലികള്‍ പട്ടണം കൈയടക്കും. വൈകിട്ട് അഞ്ചിന് സ്വരാജ് റൗണ്ടിലെ നായ്ക്കനാല്‍ ജങ്ഷനിലിലെത്തുന്ന പാട്ടുരായ്ക്കല്‍ ദേശത്തിന്റെ വരവോടെ പുലികളിക്ക് തുടക്കമാകും. യുവജനസംഘം വിയ്യൂര്‍, വിയ്യൂര്‍ ദേശം, സീതാറാം മില്‍ ദേശം, ശങ്കരംകുളങ്ങര ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം എന്നീ സംഘങ്ങള്‍ പിന്നാലെയെത്തും. ഒരു പുലികളി സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളുണ്ടാകും. ഒരു നിശ്ചല ദൃശ്യവും ഒരു പുലിവണ്ടിയും ഉണ്ടാകും. പുലികളി രാത്രി പത്തുവരെ നീളും. 

പുലിക്കളി കാണാൻ പോകുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പുലിച്ചുവടുകളും പുലിത്താളവുമായി തൃശ്ശൂർ സ്വരാജ് റൗണ്ടിൽ പുലിയിറങ്ങും. വൈകീട്ട് അഞ്ചു മണിയോടെയാണ് പുലിക്കളിയുടെ ഫ്ളാഗ് ഓഫ് നടക്കുക. ഏഴ് സംഘങ്ങളാണ് ഇത്തവണ പുലിക്കളിയിൽ പങ്കെടുക്കുകയെന്നു അധികൃതർ അറിയിച്ചു.  4 മണിയോടെ പൂരവും പ്രതിഷേധങ്ങളും അരങ്ങേറുന്ന സ്വരാജ് റൗണ്ടിൽ നഗരത്തെ വിറപ്പിച്ചു കൊണ്ട് പുലി വീരൻമാർ അണി നിരക്കുകായും ചെയ്‌യും. പെൺപുലികൾ, കരിമ്പുലികൾ, കുട്ടിപ്പുലികൾ- എല്ലാവരും കടുംനിറങ്ങളിൽ നീരാടി നിരനിരയായി എത്തുമ്പോൾ തൃശൂരിനിത് മറ്റൊരു പൂരമായി മാറും. അതേസമയം, തൃശൂർ പുലിക്കളിയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഗതാഗത സംവിധാനത്തിലും നഗരത്തിലേക്കെത്തുന്ന പൊതുജനങ്ങൾക്കും പ്രത്യേക നിർദേശങ്ങൾ നൽകുകയും ചെയ്തു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ മുതൽ വാഹന പാർക്കിങ്ങ് നിരോധിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടുമുതലാണ് സ്വരാജ് റൗണ്ടിലേക്ക് വാഹന ഗതാഗതം നിയന്ത്രിക്കുക. പുലിക്കളി തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും റൗണ്ടിലേക്ക് പ്രവേശനമുണ്ടാകില്ലെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post