ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപം ഉണ്ടായ അപകടത്തിൽ ഒറ്റപ്പാലം റെയിൽവേ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. മായന്നൂർ സ്വദേശി കൃഷ്ണലത (32)യാണ് മരിച്ചത്. സ്കൂട്ടറിന് പിറകിൽ കാർ ഇടിച്ചു ഗുരുതര പരിക്കേറ്റ് ചികിൽസയിലിരിക്കെയാണ് മരണം. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. കൃഷ്ണലത സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ റോഡരികിലെ ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറിയിരുന്നു. ചുനങ്ങാട് എ.വി.എം.എച്ച്.എസ് സ്കൂൾ കായിക അധ്യാപകൻ എം സുധീഷ് ആണ്
കൃഷ്ണലതയുടെ ഭർത്താവ്. അപകടം ഉണ്ടായ ഉടനെതന്നെ കൃഷ്ണലതയെ
ആശുപത്രിയിൽ എത്തിച്ചിരുന്നു.
കാറിടിച്ചശേഷം സ്കൂട്ടർ റോഡരികിലെ ഫ്രൂട്ട്സ് കടയിൽ ഇടിച്ചശേഷം മറിയുകയായിരുന്നു.