മണ്ണാർക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കരിമ്പുഴ തോട്ടര മോടൻകുഴിയിൽ ഗോപാലൻ നായരുടെ മകൻ രാമചന്ദ്രൻ ( ചന്ദ്രൻ 56 ) ആണ് മരിച്ചത്. വാഹന അപകടത്തെ തുടർന്ന് മദർ കെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം
റോഡ് മുറിച്ചുകിടക്കുമ്പോൾ ചരക്ക് വണ്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ദേശീയപാത ചുങ്കത്ത് വെച്ചായിരുന്നു അപകടം. മണ്ണാർക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. നാട്ടിൽ അടയ്ക്ക കച്ചവടം ചെയ്യുന്ന വ്യക്തിയാണ് മരിച്ച രാമചന്ദ്രൻ
ഭാര്യ: ഉഷ
മക്കൾ: പവിത്ര, വിഷ്ണുപ്രിയ, വിസ്മയ.
മരുമക്കൾ: യദു, അരുൺ