മണ്ണാർക്കാട് 50 ലക്ഷത്തിനടുത്ത് രൂപയുടെ കുഴൽപ്പണം പിടികൂടി

മണ്ണാർക്കാട് : ബൈക്കിന്റെ രഹസ്യ അറയിൽ  കടത്തുകയായിരുന്ന 50 ലക്ഷത്തിനടുത്ത് രൂപയുമായി യുവാവ് അറസ്റ്റിൽ.  തൂത ഒറ്റയത്ത് ഷജീർ (35) ആണ് അറസ്റ്റിലായത്.  

മണ്ണാർക്കാട് ഡിവൈഎസ്പി സുന്ദറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ആനമുളിയിലാണ് യുവാവ് പിടിയിലായത്. രാവിലെ പതിനൊന്നരയോടെ ബൈക്കിൽ എത്തിയ ഷജീറിനെ ആനമൂളി ചെക്ക്പോസ്റ്റിൽ വച്ച് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ ബൈക്കിന്റെ പെട്രോൾ
ടാങ്ക്, പിൻസീറ്റ് എന്നിവിടങ്ങളിലായി ഉള്ള രഹസ്യ അറകളിൽ നിന്ന് 500 ന്റെ നോട്ട് കെട്ടുകൾ കണ്ടെത്തുകയായിരുന്നു.  പണത്തിന് മതിയായ രേഖകൾ ഇല്ലെന്ന് ഡിവൈഎസ്പി സുന്ദർ പറഞ്ഞു.
Previous Post Next Post

نموذج الاتصال