കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. തിരുവമ്പാടി കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 3 പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ആനക്കാംപൊയിലില്‍ നിന്ന് തിരുവമ്പാടിയില്‍ നിന്ന് വരുന്ന ബസ് പുല്ലൂരാമ്പാറയില്‍ വെച്ചാണ് പുഴയിലേക്ക് വീണത്. കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. പുഴയിലേക്ക് വീണ യാത്രക്കാരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. പുഴയില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
കോഴിക്കോട് തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്
byഅഡ്മിൻ
-
0