ഒന്നാം ക്ലാസുകാരനായ ഒരു കുട്ടിയുടെ ഡയറിയാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ഒരു കുട്ടി തന്നോട് വന്ന് നീ ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ചോദിച്ചെന്നും ഞാന്‍ മനുഷ്യനാണെന്ന് പറഞ്ഞെന്നും ഈ കാര്യം പറഞ്ഞപ്പോള്‍ അമ്മ എന്നെ അഭിനന്ദിച്ചെന്നും ഡയറി കുറിപ്പില്‍ പറയുന്നു. മാതോടം എൽ പി സ്കൂളിലെ ഒന്നാം ക്ലാസുകാരനായ അജ്നവ് ബൈജുവിന്‍റെ ഡയറിയാണ് വൈറലായത്.
നീ ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ഒന്നാം ക്ലാസിലെ സഹപാഠിയോട് ചോദിച്ചാൽ എന്ത് മറുപടി പറയും?
അജ്നവ് ബൈജു എന്ന പേര് മത സൂചന നൽകിയില്ല. അതാണ് ചോദ്യം വന്നത്? മനുഷ്യൻ എന്ന മറുപടിയിലൂടെ ആ ഒന്നാം ക്ലാസ്സുകാരൻ ഈ ലോകത്തിന്റെ തന്നെ കണ്ണു തുറപ്പിക്കുന്ന സന്ദേശമാണ് നൽകുന്നത്
Tags
kerala