മണ്ണാർക്കാട്: മണ്ണാർക്കാട് നഗരത്തിൽ രണ്ട് യുവാക്കളിൽ നിന്നായി 12.3 കിലോ കഞ്ചാവും എംഡിഎംഐ യും പിടിച്ചെടുത്തു. ഇന്ന് രാവിലെ അരകുറുശ്ശി റോഡിലൂടെ കുന്തിപ്പുഴ ബൈപ്പാസിലേക്ക് രണ്ട് വാഹനങ്ങളിലായി പോകവേയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടിയത്. തൃശ്ശൂർ അരിമ്പൂർ മനക്കൊടി പുളിപ്പറമ്പിൽ വീട്ടിൽ പി.എസ്.അരുൺ (33), മലപ്പുറം തിരുനാവായ ആലുങ്കൽ വീട്ടിൽ എ.അയ്യൂബ് (35) എന്നിവരെയാണ് പിടികൂടിയത്
കാർ പരിശോധിച്ചതിൽ അരുൺ ഓടിച്ചിരുന്ന വാഹനത്തിൽ നിന്ന് 6.6 കിലോ കഞ്ചാവും, അഞ്ച് ഗ്രാമോളം എംഡിഎംഐയും പിടിച്ചെടുത്തു. അയ്യൂബിന്റെ വാഹനത്തിൽ നിന്ന് 5.7 കിലോ കഞ്ചാവും പോലീസ് കണ്ടെടുത്തു. വില്പനക്കായി ഇവർ ഇത് ചെറുപാക്കറ്റുകളിലാക്കിയായിരുന്നു സൂക്ഷിച്ചിരുന്നത്. എക്സൈസ് സംഘവും സംഭവസ്ഥലത്തെത്തി