മണ്ണാർക്കാട് : വെൽഡിങ് ജോലിക്കിടെ കുഴഞ്ഞു വീണ് യുവാവ് മരിച്ചു. മണ്ണാർക്കാട് വടക്കുമണ്ണം വടക്കേപ്പുറത്ത് പരേതനായ നാരായണന്റെ മകൻ മാസപ്പറമ്പ് ശിവശക്തി മന്ദിരത്തിൽ എൻ.രാജേഷ് (രാജൻ -40) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30ന്
കുന്തിപ്പുഴ ആറാട്ടുകടവിന് സമീപമുള്ള വീട്ടിൽ ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്ന ആളും നാട്ടുകാരും ചേർന്ന് ഉടൻ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചെങ്കിലും ജീവൻ
രക്ഷിക്കാനായില്ല. ഷോക്കേറ്റതാണോ മരണകാരണമെന്ന് സംശയമുണ്ട്. പോസ്റ്റ് മാർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
മാതാവ് : രങ്കമ്മാൾ.
ഭാര്യ: പ്രഭ.
മക്കൾ: അശ്വിൻ, അഭിഷേക്.