മണ്ണാർക്കാട്: കോട്ടോപ്പാടം തിരുവിഴാംകുന്ന് റോഡിൽ സ്ക്കൂൾ ബസും, സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല. സ്വകാര്യ ബസിലെ യാത്രക്കാരായ കച്ചേരിപ്പറമ്പ് സ്വദേശികളായ സുബൈഹ (34), സാജിത (42), ഉമ്മർ (52), നിഷാന (23), ഷാനിയ (18), ശബ്ന (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. ഇന്നലെ വൈകീട്ട് അഞ്ചരമണിയോടെ കോട്ടാപ്പാടം സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. കച്ചേരിപ്പറമ്പിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിരെ കുട്ടികളെ ഇറക്കി വന്ന സ്കൂൾ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു
സ്കൂൾ ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് പരിക്ക്
byഅഡ്മിൻ
-
0