സ്നേഹത്തിന്റെ പൊതി സമ്മാനിക്കാൻ അവരെത്തും, കനിവ് പദ്ധതിക്ക് തുടക്കം

മണ്ണാർക്കാട്:  തെങ്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് നടപ്പാക്കുന്ന കനിവ് ( ഒരു പൊതി  സ്നേഹം ) പദ്ധതിക്ക് തുടക്കമായി പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവർത്തകരുടെ സഹായത്തോടെ നിരാലംബരായ കുടുംബങ്ങളെ കണ്ടെത്തി അവർക്ക് പ്രതിമാസ സഹായം നൽകുന്നതാണ് പദ്ധതി. ആദ്യ ഗുണഭോക്താവ് ആയ കൈനിക്കോട് പ്രദേശത്ത് പക്ഷാഘാതം വന്ന് കിടപ്പിലായ പത്മിനിക്ക് ഒരു പൊതി സ്നേഹം സമ്മാനിച്ച്  പദ്ധതിയുടെ ഉദ്ഘാടനം തെങ്കര പഞ്ചായത്ത് പ്രസിഡണ്ട് ഷൗക്കത്തലി നിർവഹിച്ചു. ഇനി ഓരോ മാസവും 500 രൂപയിൽ കുറയാത്ത സാധനങ്ങൾ അവർക്ക് എൻഎസ്എസ് വാളണ്ടിയേർസ് എത്തിക്കും. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും തെങ്കര ഗവൺമെൻറ് സ്കൂളിലെ പിടിഎ പ്രസിഡൻ്റുമായ മുഹമ്മദ് ഉനൈസ് അധ്യക്ഷത വഹിച്ചു.  എൻഎസ്എസ് പ്രോഗ്രാം ഓഫീസർ  സുഭാഷ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സന്ധ്യാ ഷിബു,  പാലിയേറ്റീവ് കമ്മ്യൂണിറ്റി നേഴ്സ് പ്രിയ,  ആശാവർക്കർ സുമിത,  ദീപു ചന്ദ്രൻ , രജനി , കുഞ്ഞുമോൻ സുബൈദ ,  
റാനിയ അലി എന്നിവർ പ്രസംഗിച്ചു
Previous Post Next Post

نموذج الاتصال