എടത്തനാട്ടുകര: എടത്തനാട്ടുകരയുടെ ചരിത്രം സമഗ്രമായി ചർച്ച ചെയ്യുകയും രേഖപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തിനായി രൂപവൽക്കരിക്കുന്ന 'പൈതൃക പ്രയാണം 2024-2025'ന്റെ സംഘാടക സമിതി രൂപീകരണ കൺവെൻഷൻ നടന്നു. കെ.എൻ.എം മർകസുദ്ദഅവ എടത്തനാട്ടുകര മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ പ്രമുഖ സാഹിത്യകാരൻ കെപിഎസ് പയ്യനടം ഉദ്ഘാടനം ചെയ്തു . അധികാരമുപയോഗിച്ച് ചരിത്രം മായ്ച്ചുകളയുകയും മാറ്റി എഴുതുകയും ചെയ്യുന്ന വർത്തമാനകാലത്ത് ചരിത്ര പഠനം ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് കെപിഎസ് പയ്യനടം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കെ.എൻ.എം മർകസുദ്ദഅവ എടത്തനാട്ടുകര മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ റഷീദ് ചതുരാല അധ്യക്ഷത വഹിച്ചു. എടത്തനാട്ടുകര
യിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. രാജൻ തിരുമേനി, എം സിബ്ഗത്ത്, കെ ടി ഹംസപ്പ, പി.പി.കെ.അബ്ദുറഹ്മാൻ , അബ്ദുൽ കരീം.പി.കെ, ബാപ്പു തുവശേരി, രാംകുമാർമാസ്റ്റർ, ടി.പി അബ്ദുൽഖാദർ മാസ്റ്റർ, ത്വൽഹത്ത് മാസ്റ്റർ, കെ.കെ.അബ്ദുസലാം, എ.പി.മാനു, ഹംസ പാറോകോട്ട്, എ മുഹമ്മദ് സക്കീർ , ഡോ.ഫുക്കാർ അലി, ടി ഹംസ മാസ്റ്റർ, പി ജസീർ അൻസാരി എന്നിവർ സംസാരിച്ചു.