നിക്ഷേപ തട്ടിപ്പിന് ഇരയായ യുവതിയേയും, മകനേയും വീടിന്റെ കോംപൗണ്ടിൽ പൂട്ടിയിട്ടു

മണ്ണാർക്കാട് സി വി ആർ ആശുപത്രി നിക്ഷേപ തട്ടിപ്പിന് ഇരയായ യുവതിയേയും, മകനേയും ആശുപത്രി ഉടമയുടെ പിതാവിന്റെ വീടിന്റെ കോംപൗണ്ടിൽ പൂട്ടിയിട്ടതായി തട്ടിപ്പിന് ഇരയായ യുവതി. മണിക്കൂറുകൾക്ക് ശേഷം പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. കുമരംപുത്തൂർ അക്കിപ്പാടത്തുള്ള വീടിന്റെ കോംപൗണ്ടിലാണ് കാഞ്ഞിരപ്പുഴ സ്വദേശി ബിന്ദു ബാബുവിനേയും, മകനേയുമാണ് പൂട്ടിയിട്ടത്. റിഷാദിന്റെ ബന്ധുവായ യുവതി ഇവരെ ഗേറ്റിനുള്ളിലാക്കി പൂട്ടിപോകുകയായിരുന്നെന്നാണ് ബിന്ദു പറയുന്നത്. മൈലാംപാടത്തേക്ക്  പോകുകയായിരുന്ന ബിന്ദു നിഷാദിന്റെ വീട് തുറന്ന് കിടക്കുന്നത് കണ്ട്  റിഷാദ് സ്ഥലത്തുണ്ടോ എന്നറിയാനായി വീട്ടിലെത്തിയപ്പോൾ റിഷാദിന്റെ ബന്ധുവാണെന്നു പരിചയപ്പെടുത്തിയ യുവതി പുറത്തു വരികയും ഗേറ്റിന് പുറത്ത് നിന്നിരുന്ന ബിന്ദു ബാബുവിന്റെ മകനെ  വീടിന്റെ മുറ്റത്തേക്ക് തള്ളിക്കയറ്റിയ ശേഷം ഗേറ്റ് പൂട്ടി പോകുകയുമായിരുന്നു. പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി അടുത്ത വീട്ടിൽ നിന്ന് സ്റ്റൂൾ കൊണ്ട് വന്ന് അതിൽ കയറ്റി ഗേറ്റിന് മുകളിലൂടെ ബിന്ദുവിനേയും, മകനേയും പുറത്തെത്തിക്കുകയായിരുന്നു. വിളിച്ച് പറഞ്ഞ് മൂന്നു മണിക്കൂറിനു ശേഷമാണ് പൊലീസ് എത്തിയതെന്ന് ബിന്ദു ബാബു പറഞ്ഞു. തട്ടിപ്പിന് ഇരയായവർ നൽകിയ പരാതികളിൽ മുപ്പതോളം കേസുകളിൽ വാറന്റായിട്ട് പോലും റിഷാദിനെ പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ലെന്ന് ബിന്ദു ബാബു കൂട്ടിച്ചേർത്തു.
Previous Post Next Post

نموذج الاتصال