ഒമ്പത് ഹൈമാസ്റ്റ് ലൈറ്റുകൾ കൂടി മിഴി തുറന്നു

മണ്ണാർക്കാട്: നിലാവ് പദ്ധതിയിൽ മണ്ണാർക്കാട്  മണ്ഡലത്തിൽ സ്ഥാപിച്ച 9 ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം അഡ്വ. എൻ. ഷംസുദ്ദീൻ എം എൽ എ നിർവഹിച്ചു. എം. എൽ എയുടെ ആസ്തി വികസന ഫണ്ട്  ഉപയോഗിച്ചാണ് നഗരസഭയിലും, നാല് പഞ്ചായത്തുകളിലുമായി  വിളക്കുകൾ  സ്ഥാപിച്ചത്. 

തെങ്കര പഞ്ചായത്തിലെ മണലടി നൂർ നഗർ കൈക്കോട്ടും പള്ളിയാൽ, മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിലെ പറങ്ങോടത്ത് അയ്യപ്പക്ഷേത്ര പരിസരം, മണ്ണാർക്കാട് ടൗൺ വലിയ ജുമാ മസ്ജിദ് പരിസരം, കുമരംപുത്തൂർ പഞ്ചായത്തിലെ ചങ്ങലീരി മോതിക്കൽ മസ്ജിദ് തഖ്‌വ പള്ളി പരിസരം, ലൂർദ്മാതാ ചർച്ച് പരിസരം കല്യാണക്കാപ്പ്, കോട്ടോപ്പാടം പഞ്ചായത്തിലെ കാഞ്ഞിരംകുന്ന് സുന്നി ജുമാ മസ്ജിദ് പരിസരം, ഭീമനാട് വെള്ളിലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര പരിസരം, അലനല്ലൂർ പഞ്ചായത്തിലെ പുത്തൂർ റോഡ് പെട്രോൾ പമ്പ് പരിസരം, കോട്ടപ്പള്ള കാപ്പുപറമ്പ് റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സ്വിച്ച് ഓൺ നിർവഹിച്ചത്. 


വിവിധ പഞ്ചായത്തുകളിലായി നടന്ന ചടങ്ങിൽ കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ രാജൻ ആമ്പാടത്ത്, കോട്ടോപ്പാടം പഞ്ചയത്ത് പ്രസിഡന്റ്‌ ജസീന അക്കര, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബഷീർ തെക്കൻ, മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ പ്രസീത ടീച്ചർ, കോട്ടോപ്പാടം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശശി ഭീമനാട്, ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽക്കളത്തിൽ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഷാനവാസ് പടുവൻപാടൻ, കൗൺസിലർ ഷഫീഖ് റഹ്മാൻ, മെമ്പർമാരായ രാജിമോൾ, കെ. ഹംസ, അലി മടത്തൊടി, റഫീന മുത്തനിൽ, കെ ടി അബ്ദുള്ള, നിജോ കണ്ടമംഗലം, നേതാക്കളായ അസീസ് ഭീമനാട്, റഷീദ് ആലായൻ, കെ ടി ഹംസപ്പ, കല്ലടി അബൂബക്കർ, സലാം മാസ്റ്റർ, ഹുസൈൻ കോളശ്ശേരി, ആലിപ്പുഹാജി, ഫൈസൽ ആനമൂളി, കെ സി അബ്ദുറഹ്മാൻ, യൂസുഫ് പാക്കത്ത്, ഖാലിദ്, ഷമീർ പഴേരി, മുനീർതാളിയിൽ, റഷീദ് മുത്തനിൽ, ഷറഫു ചങ്ങലീരി, മുജീബ് പെരുമ്പിടി, കെ പി ഉമ്മർ, ഹംസ തച്ചമ്പറ്റ, റഫീഖ പാറക്കോട്ടിൽ, നാസർ കാപ്പുങ്ങൽ, മജീദ് തെങ്കര , ഷാജി മുല്ലപ്പള്ളി, ഷമീർ മാസ്റ്റർ,  ജബ്ബാർ മാസ്റ്റർ, സ്വാദിഖ് അലി,  ഉബൈദ്,  ഷമീർ കൊടുവാളി, സിദ്ധീഖ്, സതീശൻ താഴത്തെതിൽ, രാധാകൃഷ്ണൻ തെന്നാരി, രാമനാഥൻ, നിസാമുദ്ദീൻ ഫൈസി, ഖാലിദ്, ഡോ: ഹാരിസ്, റഷീദ് കുറുവണ്ണ,സമദ് പൂവക്കോടൻ, ഷമീർ നമ്പിയത്ത്, അസീസ് കാദർ, കക്കാടൻ റഫീഖ്, അബ്ദുള്ള എബിഎം,  നിഷാദ് യുപി, മൊയ്തുട്ടി , മൊയ്‌ദീൻകുട്ടി പൂവ്വക്കോടൻ, ജോൺസൺ കണ്ടങ്കഴിയിൽ, ബേബി കണ്ണപള്ളി, ജോസ് പൂതറമണ്ണിൽ, തോമസ് കുന്നുംപുറം,റഫീഖ് സകാഫി, സൈനു ദ്ധീൻ താളിയിൽ, ഷൗക്കത്ത്, ശംസുദ്ധീൻ, കെ.ടി നാസർ, സി.എം.ബുഷ്‌റ, കുമാരകൃഷ്ണൻ, ഷരീഫ്,
വിജയൻ ആറ്റക്കര, സൈനുദ്ദിൻ 
ബാസിത്, കൃഷ്ണകുമാർ, മുസ്തഫ പാറപ്പുറത്ത്, മുഹമ്മദ് കളത്തിൽ, ഗഫൂർ പാക്കത്ത്, മുസ്താഖ് അലി തച്ചമ്പറ്റ, എംപി എ ബക്കർ മാസ്റ്റർ, നിജാസ് ഒതുക്കുംപുറത്ത്, സുരേഷ് കൊടുങ്ങയിൽ, മഹ്ഫൂസ് എം, നൗഷാദ്, പി,കെ അബൂബക്കർ മാസ്റ്റർ, മൂസ പി, ശിഹാബ് സി, നാസർ പി, നൗഷാദ് എം പി
അബു പൂളക്കൽ തുടങ്ങിയവരും സംബന്ധിച്ചു.

Post a Comment

Previous Post Next Post