കോട്ടോപ്പാടം കുതിരമ്പട്ട ഉറൂസിന് നാളെ തുടക്കം

മണ്ണാർക്കാട്: കോട്ടോപ്പാടം കുതിരമ്പട്ട മഖാം ഉറൂസിന് നാളെ തുടക്കമാവുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകിട്ട് ആറുമണിക്ക് കുതിരമ്പട്ട മഹല്ല് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ പതാക ഉയർത്തും. ഓഗസ്റ്റ് ഒന്ന് വെള്ളി  വൈകിട്ട് നടക്കുന്ന ആത്മീയ സംഗമത്തിൽ മുഹമ്മദലി സഖാഫി ചാലിയം, ഓഗസ്റ്റ് രണ്ട് ശനി വൈകിട്ട് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അബ്ദുറഷീദ് സഖാഫി ഏലംകുളം തുടങ്ങിയവർ സംബന്ധിക്കും. 

ഓഗസ്റ്റ് മൂന്ന് ഞായർ  വൈകീട്ട്  നടക്കുന്ന പൊതുസമ്മേളനം കൻസുൽ ഫുഖഹാ കൊമ്പം ഉസ്താദ് ഉദ്ഘാടനം ചെയ്യും.  അനസ് അമാനി പുഷ്പഗിരി മുഖ്യപ്രഭാഷണം നടത്തും. നാലാം തീയതി തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന സൗഹൃദ സംഗമത്തിൽ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, വിവിധ മഹല്ല് പ്രതിനിധികളും പങ്കെടുക്കും. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യപ്രഭാഷണം നടത്തും അഞ്ചാം തീയതി ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന ശാദുലി റാത്തീബിന് സയ്യിദ് മുഹ്സിൻ തങ്ങൾ നേതൃത്വം നൽകും. 
ആറാം തിയ്യതി ബുധൻ രാവിലെ 9.30 ന് നടക്കുന്ന ദുആ സമ്മേളനത്തിന് സയ്യിദ് ഷിഹാബുദീൻ അഹ്ദൽ മുത്തനൂർ തങ്ങൾ നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന അന്നദാനത്തോടെ പരിപാടികൾക്ക് സമാപ്തി കുറിക്കും.  വാർത്താ സമ്മേളനത്തിൽ സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ, എൻ.പി ഉണ്ണീൻ കുട്ടി ഹാജി, പി സൈനുദ്ധീൻ ഹാജി മുഹമ്മദലി സഖാഫി ചാലിയം, ഇസ്ഹാഖ് സഖാഫി, ബഷീർ കോട്ടോപ്പാടം, മൊയ്‌ദീൻ കോട്ടോപ്പാടം ഹംസ കോട്ടോപ്പാടം എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post