ആലുവ: കിണറ്റിനുള്ളിൽ വീണതിന്റെ ഞെട്ടലിൽനിന്ന് ദമ്പതിമാർ ഇനിയും മോചിതരായിട്ടില്ല. അപകട വിവരം വീട്ടിൽ അറിയിച്ചതോടെ കാർത്തിക്കിന്റെ അച്ഛനും അമ്മയും രാത്രിതന്നെ അപകടസ്ഥലത്തെത്തി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലാണ് തങ്ങൾ രക്ഷപ്പെടാൻ കാരണമെന്ന് കാർത്തിക്കും വിസ്മയയും പറഞ്ഞു. കിണറിനുള്ളിൽ ജീവൻ നഷ്ടപ്പെടുമെന്ന് വരെ ഭയന്നിരുന്നു. ഭാഗ്യം ഒപ്പം നിന്നു. കാറിന്റെ ഡോർ ലോക്കാകാതിരുന്നതും തുണയായി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പി.എം.ആർ. വിഭാഗം ആർട്ടിഫിഷ്യൽ ലിംപിലെ ജീവനക്കാരനാണ് കാർത്തിക്. മണ്ണുത്തി കാർഷിക സർവകലാശാലയിൽ പി.ജി. വിദ്യാർഥിയാണ് വിസ്മയ. ആൻസ് ബയോ മെഡ് ഉടമയായ അനിൽ കുമാർ-വിനി ദമ്പതിമാരുടെ മകനാണ് കാർത്തിക്. കൊല്ലം ഇന്റലിജൻസിൽ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിൽ നിന്ന് എസ്.ഐ. ആയി വിരമിച്ച സി.ആർ. സുരേഷ് കുമാറിന്റെയും കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി ജീവനക്കാരി കെ. ആശയുടെയും മകളാണ് വിസ്മയ.
കൂടുതലറിയാൻ 👇🏻