മണ്ണാർക്കാട് :ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടെ, കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മണ്ണാർക്കാട് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ (ഗ്രേഡ്) എം.ജഗദീഷ് തിരികെ ജോലിയിൽ പ്രവേശിച്ചു. ഇന്ന് രാവിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസിലെത്തിയ ജഗദീഷിന് ഡി.എഫ്.ഒ. സി. അബ്ദുൾ ലത്തീഫിന്റെ നേതൃത്വത്തിൽ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
ഡിവിഷണിലെ റെയ്ഞ്ച് ഓഫിസർമാരും മറ്റ് ജീവനക്കാരും പങ്കെടുത്തു. കഴിഞ്ഞ ജൂലായ് 11നാണ് ജഗദീഷിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. കോട്ടോപ്പാടം കച്ചേരിപ്പറമ്പ് മേലേക്കളം തോട്ടപ്പായിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം. ജനവാസ കേന്ദ്രത്തിലിറങ്ങി പ്രദേശവാസികളിൽ ഭീതി വിതച്ച രണ്ട് കാട്ടാനകളെ വനപാലകരും ആർ.ആർ.ടിയും ചേർന്ന് തുരത്തുന്നതിനിടെ കൊമ്പനാന പാഞ്ഞടുക്കുകയായിരുന്നു. മറ്റുള്ളവർ ചിതറിയോടിയപ്പോൾ ജഗദീഷും ഫോറസ്റ്റ് വാച്ചർ സുധീഷും വീണു. ഇതിനിടെ തുമ്പിക്കൈ കൊ ണ്ടുള്ള ആനയുടെ അടിയേറ്റ് പാറക്കെട്ടിലേക്ക് വീണ ജഗദീഷിന്റെ നാല് വാരിയെല്ലു കൾക്കും തോളെല്ലിനും പൊട്ടലുണ്ടായി. കാട്ടാന ആക്രണത്തിൽ പരിക്കേറ്റ ജഗദീഷ് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് ആഴ്ചകളോളം ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നും വിടുതൽ വാങ്ങി വീട്ടിലേക്ക് മടങ്ങിയ ശേഷം മൂന്ന് മാസത്തോളമുള്ള ചികിത്സയും വിശ്രമവും കഴിഞ്ഞാണ് തിരിച്ചെത്തിയത്. ഈ വർഷം രണ്ടാം വട്ടമായിരുന്നു വനപാലകർക്ക് നേരെയുള്ള കാട്ടാന ആക്രമണം കഴിഞ്ഞ ജനുവരി 25ന് കാഞ്ഞിരംകുന്നിൽ വെച്ച് വനപാലകരെ കാട്ടാന ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഓടിരക്ഷപ്പെടുന്ന തിനിടെ മൂന്ന് പേർക്ക് വീണ് പരിക്കേൽക്കുകയും ചെയ്തു. അന്നും ജഗദീഷിന്റെ നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്തിയത്.