ബൈക്ക് യാത്രികനെ തടഞ്ഞു നിർത്തി പണംതട്ടാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

നെന്മാറ  : ബൈക്ക് യാത്രക്കാരന്റെ രണ്ടുലക്ഷംരൂപയും സ്വർണമാലയും തട്ടാൻ ശ്രമിച്ചെന്ന കേസിൽ രണ്ടുപേരെ നെന്മാറ പോലീസ് അറസ്റ്റ് ചെയ്തു. കയ്പഞ്ചേരിയിൽ നിമേഷ് (29), കോഴിക്കാട്ടിൽ സബീക്ക് (26) എന്നിവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ചരാത്രി എട്ടുമണിയോടെ കയ്പഞ്ചേരിയിലാണ് സംഭവം. തടിക്കച്ചവടക്കാരനായ കരിമ്പാറ സ്വദേശി മനോജിനെ തടഞ്ഞുനിർത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി. മനോജിൽ നിന്ന് 600 രൂപ കൈപ്പറ്റിയ ശേഷമാണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇതിനിടയിൽ പിടിയും വലിയും നടന്നതായി പോലീസ് പറഞ്ഞു. നേരത്തേ കാപ്പ കേസിലെ പ്രതികളാണ് പിടിയിലായ ഇരുവരും.
Previous Post Next Post

نموذج الاتصال