മണ്ണാർക്കാട്: നെല്ലിപ്പുഴയിലെ ഡി. എച്ച്.എസ്. സ്കൂളിലെ ക്ലാസ് മുറിയിൽ നിന്നും തീയും പുകയും ഉയരുന്നു. ഉടനെ സൈറൺ ഇട്ടുകൊണ്ട് ഫയർഫോഴ്സ് വാഹനങ്ങളും പുറകെ ആംബുലൻസും. പരിഭ്രാന്തരായി സമീപവാസികൾ, സംഭവമറിഞ്ഞ് ഓടിക്കൂടിയ കൂടിയ നാട്ടുകാർക്ക് അവസാനം മനസ്സിലായി ഫയർഫോഴ്സിന്റെ മോക്ക് ഡ്രിൽ ആയിരുന്നു അത് എന്ന്. മണ്ണാർക്കാട് നെല്ലിപ്പുഴ സ്കൂളിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ശനിയാഴ്ച രാവിലെ 9 മണി മുതൽ മോക്ക് ഡ്രില്ല് നടപടികൾ ആരംഭിച്ചത്. ഈ സ്കൂളിലെ നൂറിലധികം വരുന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്കാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.
മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ മോക്ക് ഡ്രിൽ ഉദ്ഘാടനം ചെയ്തു. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നാം എങ്ങനെ പ്രതികരിക്കണം എന്ന് ഫയർഫോഴ്സ് നൽകുന്ന ക്ലാസുകൾ വളരെ വിലപ്പെട്ടതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർമാൻ പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് സൗദ അധ്യക്ഷയായി. ഷമീർ മുഹമ്മദ് സ്വാഗതം പറഞ്ഞു. മണ്ണാർക്കാട് ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ സുൽഫി ഇബ്രാഹിം, വി സുരേഷ് കുമാർ ,സുരേഷ് ബാബു ,സനോജ്, എന്നിവർ പ്രസംഗിച്ചു. രണ്ടു സെഷനുകൾ ആയാണ് ക്ലാസ് സംഘടിപ്പിച്ചത്. ആദ്യത്തെ ഭാഗം തിയറി സെക്ഷനും, രണ്ടാമത്തെ ഭാഗം പ്രാക്ടിക്കലും ആയിരുന്നു.
മണ്ണിടിച്ചിൽ , പ്രളയം, തീപിടുത്തങ്ങൾ, ബിൽഡിങ്ങുകൾ തകർന്നുവീഴുമ്പോൾ,
നാം എങ്ങനെ പ്രതികരിക്കണം എന്നുള്ള കാര്യം സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾക്കിടയിൽ ഇടയിൽ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. മോക്ക് ഡ്രില്ലിൽ പങ്കെടുത്ത ഡി.എച്ച്.എസിലെ അധ്യാപകർ എല്ലാ കുട്ടികൾക്കും ഇത്തരം ക്ലാസുകൾ അനിവാര്യം ആണെന്ന് അറിയിച്ചു. നന്മ ആംബുലൻസ് പ്രവർത്തകർ, മാധ്യമപ്രവർത്തകർ, സ്കൂളിലെ മറ്റ് അധ്യാപകർ ,വിവരം അറിഞ്ഞു ഓടിയെത്തിയ നാട്ടുകാർ, തുടങ്ങിയവർ ഇതിൽ പങ്കാളികളായി. ചടങ്ങിന് സ്പാനിഷ ടീച്ചർ നന്ദി പറഞ്ഞു.