പാലക്കാട് നഗരത്തെ ഇളക്കിമറിച്ച്എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന്റെ റോഡ് ഷോ. കോട്ടമൈതാനിയിലേക്കാണ് പ്രകടനം. വി കെ സനോജും വി വസീഫും സരിനോടൊപ്പം തുറന്ന ജീപ്പിലുണ്ട്. സരിന് പിന്തുണയുമായി നൂറുകണക്കിന് ആളുകളാണ് റോഡ് ഷോയില്‍ അണിനിരന്നത്.
ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷവും അഭിമാനവുമെന്ന് പി സരിന്‍ പറഞ്ഞു. ജനങ്ങളുടെ പ്രതിനിധിയാവാന്‍ മുന്നണി ചുമതലപ്പെടുത്തിയെന്നാണ് വിശ്വസിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ രാഷ്ട്രീയം പറഞ്ഞു തന്നെ ജനങ്ങളുടെ മുന്നില്‍ നില്‍ക്കുമെന്നും പി സരിന്‍ കൂട്ടിച്ചേര്‍ത്തു.സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് പ്രചാരണം ശക്തമാക്കി ഇടത് വലത് മുന്നണികള്‍. കോണ്‍ഗ്രസിന്‍റെ രാഹുല്‍ മാങ്കൂട്ടത്തിലും ഇടത് സ്വതന്ത്രന്‍ പി.സരിനും ഏറ്റുമുട്ടുന്ന പാലക്കാട് കടുത്ത പോരാട്ടത്തിനാണ് വേദിയാകുന്നത്. അതേസമയം പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബിജെപി കൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ പാലക്കാട്ടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ചിത്രം തെളിയും.