കോഴിക്കോട്: എടിഎമ്മിൽ നിറയ്ക്കാനായി കൊണ്ടുപോയ 25 ലക്ഷം രൂപ തട്ടിയെടുത്തു. കോഴിക്കോട് എലത്തൂർ കാട്ടിൽപീടികയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. കാറിൽ പണം കൊണ്ടുപോകുമ്പോൾ ഡ്രൈവറുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞാണ് പണം തട്ടിയെടുത്തത്. പയ്യോളി സ്വദേശി സുഹൈലിനെയാണ് ആക്രമിച്ചത്. എടിഎം ജീവനക്കാരനാണ് സുഹൈൽ. കൊയിലാണ്ടിയിൽ നിന്ന് പണം എടുത്ത് എടിഎമ്മിൽ നിറയ്ക്കാനായി കുരുടിമുക്കിലേക്ക് പോകുന്ന വഴി കാർ തടഞ്ഞ് നിർത്തുകയായിരുന്നുവെന്ന് സുഹൈൽ പറഞ്ഞു. 'പർദ്ദയിട്ട ഒരാൾ കാറിന് മുൻപിലേക്ക് ചാടി. ഇറങ്ങി നോക്കിയ സമയത്ത് രണ്ടുപേർ ചേർന്ന് ബലംപ്രയോഗിച്ച് കാറിനകത്ത് പിടിച്ചുകയറ്റി കോഴിക്കോട് ഭാഗത്തേക്ക് തട്ടിക്കൊണ്ടുവന്നു. മുഖത്ത് മുളകുപൊടിയിട്ട് കയ്യും കാലും കെട്ടി കാറിന്റെ പുറകിലിട്ടു. സംഘം കാട്ടിലപീടികയിൽ ഉപേക്ഷിച്ച് പണവുമായി കടന്നുകളഞ്ഞു', സുഹൈൽ പറഞ്ഞു. ഇയാളിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായാണ് സൂചന.
കാർ തടഞ്ഞ് നിർത്തി മുളകുപൊടി വിതറി പണം തട്ടിയെടുത്തു; കൊള്ളയടിച്ചത് 25 ലക്ഷം രൂപ
byഅഡ്മിൻ
-
0