സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേൽ രചനയും സംവിധാനവും നിർവഹിക്കുന്ന വേട്ടയ്യന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ഞായറാഴ്ച ആരംഭിക്കും. രാവിലെ 10 മണി മുതൽ ബുക്ക് മൈ ഷോ, പേടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ തുടങ്ങിയ ടിക്കറ്റ് ബുക്കിങ് ആപ്പുകളിലൂടെ വേട്ടയ്യന്റെ ടിക്കറ്റുകൾ ലഭ്യമാകും.
ഒക്ടോബർ 10-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാവിലെ ഏഴുമണിക്കാണ് ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ ആരംഭിക്കുക. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജ നിർമിച്ച വേട്ടയ്യൻ, ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. മണ്ണാർക്കാട് മിലൻ സിനിമാസിലും, ചെമ്പകശ്ശേരി ഓക്കാസിലും വേട്ടയ്യൻ എത്തും
യു/എ സർട്ടിഫിക്കറ്റുള്ള ചിത്രത്തിൽ ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബതി, ശർവാനന്ദ്, ജിഷു സെൻഗുപ്ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, എന്നിവരും കിഷോർ, റെഡ്ഡിന് കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി.എം. സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ തുടങ്ങിയവരുമാണ് അഭിനയിക്കുന്നത്.