രജനീകാന്തിന്റെ വേട്ടയ്യൻ സിനിമയിലെ ‘മനസിലായോ…’ എന്ന പാട്ടിനൊപ്പം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായ ഒരു മിടുക്കിയൂണ്ട്. കുച്ചിപ്പുഡി വേഷത്തിൽ ചുവട് വച്ച ആ മിടുമിടുക്കിയാണ് പ്രാർഥന പ്രകാശ്. കോട്ടയം തലയോലപ്പറമ്പ് എ.ജെ. ജോൺ ഗവ. ഗോൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പ്രാർഥന. മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ കെ പ്രകാശിന്റെ മകളാണ് പ്രാർഥന. ഇങ്ങനെ വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രാർഥന സ്വകാര്യ ചാനലിനോട് പറഞ്ഞു.
സ്കൂൾ കലോത്സവത്തിൽ പ്രാർഥന കുച്ചിപ്പുഡിയിൽ മത്സരിച്ചിരുന്നു. മത്സരം അവസാനിച്ചതോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ മനസിലായോ എന്ന ഗാനം മുഴങ്ങി. ഇതോടെ കുട്ടികൾ ഡാൻസ് ആരംഭിച്ചതോടെ അവർക്കൊപ്പം പ്രാർഥനയും കുച്ചിപ്പുഡി വേഷത്തിൽ ആ ഇടിവെട്ട് ഡാൻസിന് ചുവട് വയ്ക്കുകയായിരുന്നുവെന്നും പ്രാർഥന പറഞ്ഞു. ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് പോസ്റ്റിന് ലൈക്ക് ചെയ്‌തിരുന്നു..