യൂണിവേഴ്സിറ്റി കരാട്ടെ മത്സരം; കല്ലടി കോളേജിന് ഇരട്ട കിരീടം

മണ്ണാർക്കാട്:  കാലിക്കറ്റ് യൂണിവേഴ്സിറ്റി  കരാട്ടെ മത്സരത്തിൽ  പുരുഷ  - വനിതാ വിഭാഗങ്ങളിൽ മണ്ണാർക്കാട്   എം ഇ എസ് കല്ലടി കോളേജിന് കിരീടം.പുരുഷ വിഭാഗത്തിൽ സഹൃദയ കോളേജ് രണ്ടാം സ്ഥാനവും എസ് എൻ നാട്ടിക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനവും, എംഡി കോളേജ് പഴഞ്ഞി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വനിതാ വിഭാഗത്തിൽ എംഇഎസ് കല്ലടി കോളേജിനുവേണ്ടി ഫർഷാന പി പി, സ്റ്റെസി ചെരുവിൽ, ഐശ്വര്യ, അശ്വതി തുടങ്ങിയവർ സ്വർണ്ണം കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ അനന്തു മനോഹർ, സഹൽ, മിഥുൻ സി എസ്, ആദിത്യൻ വിനോദ്, അഭിഷേക്, ശബരിനാഥ് തുടങ്ങിയവർ കല്ലടി കോളേജിന് വേണ്ടി സ്വർണ മെഡൽ കരസ്ഥമാക്കി. വിജയികൾക്ക് മണ്ണാർക്കാട് എംഎൽഎ അഡ്വ: എൻ ഷംസുദ്ദീൻ സമ്മാനദാനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.സി രാജേഷ്, പിടിഎ വൈസ് പ്രസിഡന്റ് ബഷീർ ചോലക്കൽ, കായിക അധ്യാപക സംഘടന സെക്രട്ടറി ഡോ. ദിനിൽ,  കായികാധ്യാപകരായ പ്രൊ.മൊയ്തീൻ, ഡോ.സലീജ്, പ്രൊ.സുഫൈൽ കോളേജ് യൂണിയൻ ചെയർമാൻ സൈനുൽ ആബിദ്, അസീസ് പൂക്കോടൻ തുടങ്ങിയർ സംബന്ധിച്ചു.
Previous Post Next Post

نموذج الاتصال