പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യർ സിപിഐയിലേക്കെന്നും, അടുത്ത തവണ മണ്ണാർക്കാട് സീറ്റിൽ മത്സരിച്ചേക്കുമെന്നൊക്കെയുള്ള അഭ്യൂഹങ്ങൾ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. പാര്‍ട്ടിയുടെ നയവും പരിപാടിയും അംഗീകരിച്ചാല്‍ സന്ദീപ് വാര്യര്‍ക്ക് വരാമെന്നാണ്. ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് 24 ന്യൂസിനോട് പറഞ്ഞത്
വീഡിയോ 👇🏻
പലതരത്തിലുളള ആശയവിനിമയം നടക്കുമെന്നും സുരേഷ് രാജ് പറഞ്ഞു.
സിപിഐയിലേക്ക് ആര് വരാന്‍ തയ്യാറായാലും ഇത് തന്നെയാകും സമീപനമെന്ന് സുരേഷ് രാജ് അറിയിച്ചു. സന്ദീപ് വാര്യരോട് സംസാരിച്ചെന്ന വാര്‍ത്തയും സിപിഐ തള്ളുന്നില്ല. ഇത്തരം ആശയവിനിമയങ്ങള്‍ തുടരുമെന്ന് സുരേഷ് രാജ് വ്യക്തമാക്കി.
അതേസമയം സിപിഐയിലേക്കെന്ന വാർത്ത തള്ളി കഴിഞ്ഞ ദിവസം സന്ദീപ് വാര്യർ രംഗത്തെത്തിയിരുന്നു. സിപിഐയിലെ ഒരു നേതാക്കളുമായും താൻ സംസാരിച്ചിട്ടില്ലെന്നും, മണ്ണാർക്കാട് പ്രാദേശിക നേതൃത്വത്തിലെ ആരെയും പരിചയമില്ലെന്നുമാണ് സന്ദീപ് വാര്യർ പറഞ്ഞത്