ദേശീയപാത പനയംപാടം വളവ് റോഡിന് ഗ്രിപ്പ് വരുത്തുന്ന നടപടികൾ ആരംഭിച്ചു

കല്ലടിക്കോട്∙ പനയംപാടം വളവിൽ അടിയന്തര സുരക്ഷയുടെ ഭാഗമായി റോഡ് പരുക്കനാക്കുന്ന പ്രവൃത്തി ആരംഭിച്ചു. ടാറിനു മുകളിൽ യന്ത്രം കൊണ്ടു ചുരണ്ടിയാണ് പരുക്കനാക്കുന്നത്. ചെറിയ പനയംപാടം മുതൽ ദുബായ്കുന്ന് 400 മീറ്റർ ഭാഗത്താണ് ചുരണ്ടി മാറ്റുന്നത്. രണ്ടു വർഷം മുൻപ് തുടർച്ചയായ അപകടങ്ങളെത്തുടർന്ന് ഇവിടം പരുക്കനാക്കിയെങ്കിലും കാലപ്പഴക്കത്താൽ മിനുസമായി.  റോഡിന്റെ മിനുസവും വാഹനങ്ങൾ തെന്നിപ്പോകാൻ കാരണമാണെന്ന അഭിപ്രായം കണക്കിലെടുത്താണ് പരുക്കനാക്കുന്നത്. താഴെ പനയംപാടം മുതൽ ദുബായ്കുന്നുവരെ ബാരിക്കേഡുകളും വേഗനിയന്ത്രണ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. പനയംപാടം ഭാഗത്ത് 300 മീറ്ററോളം ദൂരം വാട്ടർ ഡിവൈഡറുകളും സ്ഥാപിച്ചു.
Previous Post Next Post

نموذج الاتصال