മണ്ണാർക്കാട് കള്ളനോട്ടുമായി ഒരാൾ പിടിയിൽ

മണ്ണാർക്കാട്: ആര്യമ്പാവിൽ കള്ളനോട്ടുമായി കൊല്ലം സ്വദേശി പിടിയിൽ. അബ്ദുൽ റഷീദ് (63) ആണ് പിടിയിലായത്.  ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം.  ആര്യമ്പാവ് റോയൽ സ്റ്റോറിൽ നിന്ന് 500 രൂപയുടെ കള്ളനോട്ട് ഉപയോഗിച്ച് സാധനം വാങ്ങുന്നതിനിടെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കടയുടമ ഇയാളെ തടഞ്ഞു നിർത്തി നാട്ടുകൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.  തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ കടയിൽ നൽകിയത് ഉൾപ്പെടെ രണ്ട് കള്ളനോട്ടുകൾ ആണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. ഇതോടൊപ്പം ഇയാളുടെ കയ്യിൽ നിന്ന് മുപ്പതിനായിരം, ഇയാൾ സഞ്ചരിച്ച വാഹനത്തിൽ  നിന്ന് 80000 എന്നിങ്ങനെ 500 ന്റെ അസ്സൽ നോട്ടുകളും കണ്ടെടുത്തു.  ഈ തുക കള്ളനോട്ടുകൾ മാറ്റിയെടുത്ത് ശേഖരിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം.  സിഐ ഹബീബുള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളേയും, ഇയാൾ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തത്

വാർത്ത കടപ്പാട് 

പരസ്യം 

Post a Comment

Previous Post Next Post